TAGS

മ്ലാവിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. ഇടുക്കി ആനയിറങ്കല്‍ സ്വദേശിനി മുരുകമ്മാളിനാണ് പരുക്കേറ്റതു . ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തേയില തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന  മുരുകമ്മാളിനെ മ്ലാവ് ഇടിച്ച് വീഴ്ത്തി.തേയിലതോട്ടത്തിനിടയിലൂടെ നായ ഓടിച്ചു കൊണ്ടുവന്ന മ്ലാവാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.

ഇടിച്ചിട്ട ശേഷം മ്ലാവ് ദൂരേക്കോടി മറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ മുരുകമ്മാളിന്റെ നടുവിനാണ്  പരിക്ക്പറ്റിയത്. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റ് തൊഴിലാളികളു ഉണ്ടായിരുന്നു. ബോധരഹിതയായ മുരുകമ്മാളിനെ സഹ തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.