കോട്ടയം ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ബാബു 31ന് വിരമിക്കും. പ്രളയം, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ ജില്ലയെ പിഴവുകളില്ലാതെ നയിച്ചാണ് കലക്ടറുടെ പടിയിറക്കം. നിലവില്‍ ആലപ്പുഴ കലക്ടറായ എം. അഞ്ജനയാണ് പുതിയ കോട്ടയം കലക്ടര്‍.
2018 ഡിസംബര്‍ 27നാണ് അക്ഷരനഗരിയുടെ 45ാംത് കലക്ടറായി പി.കെ. സുധീര്‍ബാബു ചുമതലയേറ്റത്. 2019ലെ പ്രളയം, ലോക്സഭ തിരഞ്ഞെടുപ്പ്, പാലാ ഉപതിരങ്ങെടുപ്പ്, കോവിഡ് സംഭവഭഹുലമായിരുന്നു കോട്ടയത്തെ പതിനേഴ്മാസങ്ങള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയെ മുന്നില്‍ നിന്ന് നയിച്ചു അദ്ദേഹം. ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുള്ള അനുഭവ പരിചയവും തുണയായി.
സാമൂഹ്യ നീതി വകുപ്പില്‍ ജില്ലാ പ്രൊബേഷന്‍ ഓഫിസറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തില്‍ സംതൃപ്തി നല്‍കിയത് എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ ഓഫിസറായുള്ള പ്രവര്‍ത്തനമാണ്. കോട്ടയത്തെ റെയില്‍പാത ഇരട്ടിപ്പിക്കലിന് സ്ഥലമേറ്റെടുക്കല്‍ നടപടി പുനരാരംഭിക്കുന്നതിനും ഹാരിസന്‍ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി കേസ് ഫയല്‍ ചെയ്യുന്നതിനും അദ്ദേഹം മുന്‍കയ്യെടുത്തു.