memu-shed

മെമ‌ു ട്രെയിനുകളുെട പരിപാലനത്തിനായി പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഒലവക്കോട്ടെ മെമു ഷെഡ് നവീകരിച്ചു. കൂടുതൽ മെമു സർവീസുകള്‍ തുടങ്ങുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.  

2018 ലാണ് ഒലവക്കോട് മെമു ഷെഡിന്റെ നവീകരണം തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന ഷെഡില്‍ ഒരു റേക്ക് അറ്റകുറ്റപ്പണി ചെയ്യാന്‍ എട്ടു മണിക്കൂർ വരെ സമയം ആവശ്യമായിരുന്നു. ഇനി നാലുമണിക്കൂർ മതിയാകും. പതിനഞ്ചുദിവസം കൂടുമ്പോള്‍ ട്രെയിനിന്റെ ബ്രേക്ക് ,ഓയിൽ, ഇലക്ട്രിക്കൽ പരിശോധന 

നടത്തുന്നതാണ് രീതി. ഇത്തരത്തില്‍ കൂടുതല്‍ മെമു കോച്ചുകള്‍ പരിശോധിക്കാന്‍ കഴിയും. 14 കോടി രൂപയാണ് രണ്ടാംഘട്ടത്തില്‍ ചെലവഴിച്ചത്. മൂന്നാംഘട്ട വികസനവും ഉടനുണ്ടാകുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. ഇരുപതു റേക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി 180 ല്‍ നിന്ന് 280 മീറ്ററാക്കും.ട്രെയിനുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണിക്കും സൗകര്യം ഉണ്ടാകുന്നതിലൂടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് സഹായിക്കും. ടൗൺ റെയിൽവേ സ്റ്റേഷന് സമീപം പിറ്റ് ലൈൻ സ്ഥാപിക്കുന്നതിന് സർവേ പൂർത്തിയായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.