TAGS

തൃശൂര്‍ മറ്റത്തൂര്‍ ആറ്റപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡിനു സമീപം വീണ്ടും ഗര്‍ത്തം രൂപപ്പെട്ടു. അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു. പാലത്തില്‍ ഗതാഗതം നിരോധിച്ചു. 

അഞ്ചടി വീതിയില്‍ ഇരുപതടി താഴ്ചയിലാണ് ഗര്‍ത്തം. ഒരു മാസം മുമ്പ് അപ്രോച്ച് റോഡിന്റെ നടുവില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഒഴുക്ക് ശക്തമായതാണ് റോഡ് ഇടിയാന്‍ കാരണം. റോഡു നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങള്‍ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധിച്ചു. 

മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പാറപ്പൊടിയിട്ട് കുഴി നികത്തി. എന്നിട്ടും മണ്ണിടിച്ചില്‍ തുടരുകയാണ്. പാലത്തിലൂടെ വണ്ടികള്‍ കടത്തിവിടുന്നില്ല.