കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് നവീകരിച്ച് പുതിയ കെട്ടിടം നിര്‍മിച്ചതോടെ കോട്ടയംകാര്‍ക്ക് ഇത് ഇരുപത്തി അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ്. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് നിര്‍മിച്ച് സ്ഥലത്ത് കൊണ്ടുവന്ന് കൂട്ടിച്ചേര്‍ക്കുന്ന പ്രീസ്ട്രെസ്ഡ് പ്രീകാസ്റ്റ് ടെക്നോളജിയിലൂടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇരിക്കാന്‍ ഇരിപ്പിടമില്ലാതെയും കുണ്ടും കുഴിയും നിറഞ്ഞ തറയിലെ വെള്ളത്തില്‍ ചവിട്ടിയും വര്‍ഷങ്ങളായി വലഞ്ഞ യാത്രക്കാര്‍ പുതിയ കെട്ടിടവും വൃത്തിയുള്ള തറയും കിട്ടിയതിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.