krishna theja

TAGS

തൃശൂര്‍ ജില്ലയുടെ നാല്‍പത്തിയാറാമത് കലക്ടറായി വി.ആര്‍.കൃഷ്ണ തേജ ചുമതലയേറ്റു. നിലവില്‍ തൃശൂര്‍ കലക്ടറായിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലേയ്ക്കാണ് മാറ്റം.

ആലപ്പുഴയില്‍ നിന്ന് പൂരങ്ങളുടെ നാട്ടിലേയ്ക്കാണ് വി.ആര്‍.കൃഷ്ണ തേജയുടെ വരവ്. നേരത്തെ അസിസ്റ്റന്റ് കലക്ടറായി തൃശൂരില്‍ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവപരിചയമുണ്ട്. ഇന്ന് രാവിലെ തൃശൂര്‍ കലക്ടറായി ചുമതലയേറ്റു. നിലവിലെ കലക്ടറായ ഹരിത വി കുമാറില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. 

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്.  കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത മാസം തൃശൂര്‍ പൂരമാണ്. പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളിലേക്ക് കൂടിയാണ് പുതിയ കലക്ടറുടെ വരവ്. 

VR Krishna Teja took charge as the Collector of Thrissur District