ആലപ്പുഴ തകഴി കുന്നുമ്മയിൽ പ്രവർത്തിക്കുന്ന ആയുർവേദാശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. വാടകക്കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് ഉടമസ്ഥരായ എൻ.എസ്.എസ് കരയോഗം പഞ്ചായത്തിന് കത്തു നൽകി. പുതിയ കെട്ടിടം നിർമിച്ചിട്ടും ഇതുവരെയും തുറന്നു കൊടുത്തിട്ടില്ല.
തകഴി കുന്നുമ്മയിൽ ആയുർവേദാശുപത്രി കെട്ടിടം 1975 ലാണ് നിർമിച്ചത്.കാലപ്പഴക്കം മൂലം കെട്ടിടം തകർച്ചയിലായതോടെ ആയുഷ് മിഷൻ്റെ 48 ലക്ഷം രൂപ ഉൾപ്പെടെ 55 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം തുറന്നു കൊടുത്തിട്ടില്ല. കെട്ടിട നിർമാണമാരംഭിച്ച 2019 മുതൽ സമീപത്തെ എൻ.എസ്.എസ്.കെട്ടിടത്തിൽ 2500 രൂപ വാടക നൽകിയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ തീയതി ലഭിക്കാത്തതു കൊണ്ടാണ് ഉദ്ഘാടനം നീണ്ടു പോകുന്നതെന്നാണ് ആക്ഷേപം.
നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഇപ്പോൾ പരിമിതികൾക്കുള്ളിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്‍റെ പിന്നിൽ കാടു പിടിച്ചു. ഇപ്പോൾ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. പുതിയ ആശുപത്രി കെട്ടിടം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി 15ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശയന പ്രദക്ഷിണം നടത്തും.
Ayurveda hospital in Alappuzha thakazhi is in crisis