anchuruli-kseb-gate

ഇടുക്കി അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം കെ എസ് ഇ ബി പൂർണമായും നിരോധിച്ചു. ടണലിന് സമീപം മുന്നറിയിപ്പില്ലാതെ ഗേറ്റ് സ്ഥാപിച്ചതോടെ പ്രദേശത്ത് എത്തിയ  സഞ്ചാരികള്‍ വലഞ്ഞു. പ്രവേശന വിലക്ക് മാറ്റിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് നാട്ടുകാർ.

ഞായറാഴ്ച രാത്രിയിലാണ് അഞ്ചുരളി ടണലിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചുകൊണ്ട് കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം ഗേറ്റ് സ്ഥാപിച്ചത്. എന്നാൽ പ്രവേശനം നിരോധിച്ച വിവരം പഞ്ചായത്തിനെയോ ജനപ്രതിനിധികളെയോ അറിയിച്ചില്ലെന്നാണ് ആരോപണം.

നേരെത്തെ ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളെ തടയാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. അഞ്ചുരളി ടൂറിസം പദ്ധതി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

മുന്നറിയിപ്പില്ലാതെ പ്രവേശനം നിരോധിച്ചതോടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് അഞ്ചുരുളിയിലെത്തി നിരാശരായി മടങ്ങിയത്. അപകട സാധ്യതയുള്ളതിനാലാണ് പ്രവേശനം നിരോധിച്ചതെന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം.

KSEB completely banned entry to Idukki Anchuruli tunnel