കൊച്ചി മെട്രോ ടിക്കറ്റുകള്‍ ഇനി കൂടുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകളിലേക്ക്. കെഎംആര്‍എല്‍ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി സഹകരിച്ചാണ്  പുതിയ ബുക്കിങ് സംവിധാനം സജ്ജമാക്കിയത് .ഇതോടെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം

ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്‍റെ ഭാഗമായതോടെ അഞ്ച് ഓൺലൈൻ പേയ്മെന്‍റ് ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമായിരിക്കുന്നത്. പേടിഎം,  ഫോൺ പേ, റെഡ് ബസ്,  യാത്രി റാപ്പിഡോ, എന്നീ ആപ്പുകളാണ് ഇപ്പോള്‍  ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത് . മൂന്ന് ഓണ്‍ലൈന്‍ ആപ്പുകളില്‍ കൂടി ഉടന്‍ ഈ സൗകര്യം ലഭിക്കും.

പുതിയ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിന്  യാത്രക്കാരിൽ പ്രത്യേക ചാര്‍ജൊന്നും  ഈടാക്കില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മെട്രോ സ്റ്റേഷനുകളിൽ സ്കാൻ ചെയ്ത ശേഷമാകും. യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക. ചെന്നൈ മെട്രോയ്ക്ക് പിന്നാലെയാണ് കൊച്ചി മെട്രോയും ഒ.എന്‍.ഡി.സിയുടെ ഭാഗമാകുന്നത്.