TOPICS COVERED

പെരിയാറിലെ മൽസ്യക്കുരുതിയിൽ സർക്കാരിനെതിരായ വിമർശനം ആവർത്തിച്ച് എഐവൈഎഫ്. സർക്കാർ തലത്തിലെ അന്വഷണം പ്രഹസനമാണ്. വിഷയത്തിൽ ജുഡീഷ്യൽ അന്വഷണം വേണമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. മൽസ്യക്കുരുതിയ്ക്കെതിരെ എഐവൈഎഫ് സംഘടിപ്പിക്കുന്ന പദയാത്രയുടെ സമാപനം പന്ന്യൻ രവീന്ദ്രൻ വൈകിട്ട് ഉദ്ഘാടനം ചെയ്യും. 

പെരിയാറിനെ വിഷമയം ആക്കരുത് എന്ന് ആവശ്യപ്പെട്ട് കടമക്കുടി മുതൽ ഏരൂർ വരെയാണ് എഐവൈഎഫ് പദയാത്ര. പെരിയാറിലെ മൽസ്യക്കുരുതി യിൽ സർക്കാർ തല അന്വഷണം  അട്ടിമറിക്കപ്പെടുമെന്നും എഐവൈഎഫ് ആരോപിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന് സംഭവിച്ച വീഴ്ചയാണ് മൽസ്യക്കുരുതി യ്ക്ക് കാരണം. വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ അന്വഷണം പ്രഖ്യാപിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

മൽസ്യക്കുരുതിയുടെ ഉത്തര വാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. മൽസ്യ കർഷകരുടെ നഷ്ട പരിഹാരം കമ്പനികളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. പെരിയാറിനെ മലീമസമാക്കുന്ന നടപടി തുടർന്നാൽ കൂടുതൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും എഐവൈഎഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

AIYF State Secretary said that there should be a judicial inquiry into the matter