ഇൻഫോ പാർക്ക് റൂട്ടിലും മെട്രോ കണക്ട് ഇലക്ട്രിക് ബസ്സ് സർവീസിന് തുടക്കമിട്ട് കൊച്ചി മെട്രോ. കൊച്ചി വാട്ടർമെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഇൻഫോപാർക്ക് റൂട്ട്. മൂന്ന് ബസുകളാണ് ആദ്യ ഘട്ടത്തിൽ പുതിയ റൂട്ടിൽ സർവീസ് ആരംഭിച്ചത്.
20 മിനിറ്റ് ഇടവിട്ട് ബസ് സര്‍വീസ് ഉണ്ടാകും. രാവിലെ 8മുതൽ രാത്രി 7.15 വരെയാണ് സമയം. ഇൻഫോപാർക്കിലേക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സർവീസ് പ്രയോജനകരമെന്നാണ് യാത്രക്കാർ പറയുന്നത്.
270 യാത്രക്കാരാണ് ആദ്യദിനം സർവീസ് പ്രയോജനപ്പെടുത്തിയത്. 5500 രൂപയാണ് ആദ്യ ദിനത്തെ കലക്ഷൻ. 20 രൂപയാണ് മിനിമം നിരക്ക്. ഹൈക്കോടതി - എംജി റോഡ്, കടവന്ത്ര - കെപി വള്ളോൻ റോഡ് റൂട്ടിലും ഉടൻ സർവീസ് ആരംഭിക്കും