കുണ്ടന്നുർ കായലിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടം ലക്ഷങ്ങൾ. കായലിലെ മത്സ്യക്കൂടുകളിലെ വിലപിടിപ്പുള്ള മത്സ്യങ്ങളടക്കമാണ് വ്യാപകമായി ചത്തുപൊങ്ങുന്നത്. പ്രതിവിധിയാണ് കർഷകരുടെ ആവശ്യം. സ്ഥലത്ത് പ്രതിഷേധം ശക്തിപ്പെടുത്താനും കർഷകരും, നാട്ടുകാരും തയാറെടുക്കുന്നു.
വെള്ളിയാഴ്ച മുതലാണ് കുണ്ടന്നൂർ കായലിൽ വ്യാപകമായി മീൻ ചത്തു പൊങ്ങാൻ തുടങ്ങിയത്. കൃഷിയിലുണ്ടായ കനത്ത നഷ്ടം എങ്ങനെ നികത്തും എന്ന ചിന്തയിലാണ് കർഷകർ. ഇത് ഒരു കർഷകന്‍റെ നിലയാണ്. നിരവധി കർഷകരാണ് സമാന സാഹചര്യം നേരിടുന്നത്. മരട് നഗരസഭ 28നു അടിയന്തര യോഗം ചേരും. കർഷകരുടെ ആശങ്കകള് ചർച്ച ചെയ്യുമെന്ന് നഗരസഭ ചെയർമാൻ ആന്റണി. പെരിയാറിനു പിന്നാലെ മരടിലും മീൻ ചത്തുപൊങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.