TOPICS COVERED

പറവൂർ താലൂക്ക് ആശുപത്രി വളപ്പിൽ മരത്തിൻറെ ചിലകൾവെട്ടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ചില്ല വെട്ടിയിറക്കുന്നതിനിടെ ശരീരത്തിൽ രക്ഷയ്ക്കായി കെട്ടിയിരുന്ന കയർ മുറുകിയാണ് മരണം. അധികൃതരുടെ അനാസ്ഥമൂലം ആശുപത്രി കെട്ടിടവും പരിസരവും മരണക്കെണിയായി മാറിയെന്ന് വിമർശനമുണ്ട്. 

വടക്കൻ പറവൂർ താലൂക്ക് ആശുപത്രി വളപ്പിലെ മരത്തിൻറെ ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ മരം വെട്ട് തൊഴിലാളിയായ വയനാട് വട്ടപ്പാറ സ്വദേശി മോനു എന്ന് വിളിക്കുന്ന മോഹൻ കുമാറാണ് മരിച്ചത്. മുറിച്ച് മാറ്റേണ്ട കൊമ്പിന് മുകളിലെ കൊമ്പിൽ ശരീരത്തിലെ സുരക്ഷാബെൽറ്റുമായി ബന്ധിച്ചിരുന്ന കയർ കെട്ടിയിരുന്നു. കൊമ്പ് ഒടിഞ്ഞ് കയർ മുറിയതോടെ മരണം സംഭവിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ സാഹസികമായാണ് മൃതദേഹം താഴെ ഇറക്കിയത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു മോഹൻ കുമാർ. അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരൻറെ തലയിൽ മരക്കൊമ്പ് വീണതോടെയാണ് ചില്ലകൾ വെട്ടിമാറ്റാൻ തയ്യാറായത്. 

ആറു മാസം മുൻപ് ആശുപത്രിയിലെ എക്സ് റേ കെട്ടിടത്തിൻറെ കെട്ടിടത്തിൻറെ മേൽക്കൂര നിലം പൊത്തിയിരുന്നു. പല കെട്ടിടങ്ങളും മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. 

ENGLISH SUMMARY:

young man died while cutting the branches of the tree