ഉള്ളുകൊണ്ട് കണ്ടും ചേര്‍ത്തണച്ചും കാഴ്ചപരിമിതരുടെ സംഗമം. വൈറ്റ് കെയ്ന്‍ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന കാഴ്ചപരിമിതരായ കുട്ടികളുടെ സംഗമത്തില്‍ ഐക്യദാര്‍ഢ്യവുമായെത്തിയത് നടന്‍ ബിപിന്‍ ജോര്‍ജ്.
ഇവരില്‍ പരിമിതി കാണുന്നത് പുറമേ നിന്ന് നോക്കുന്നവര്‍ മാത്രം. വെല്ലുവിളികളെ അതിജീവിച്ചവരും, അതിജീവിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമാണിവര്‍.. തൃക്കാക്കര കെഎംഎം കോളേജിലായിരുന്നു ഈ ഹൃദയ സംഗമം. കാഴ്ച്ച പരിമിതിയെ മറികടക്കാന്‍ സഹായിക്കുന്ന പുത്തന്‍ ടെക്നോളജികള്‍ മുതല്‍ കായിക രംഗത്തേക്കുള്ള ചുവട് വെയ്പ്പ് വരെ പരിപാടിയില്‍ ചര്‍ച്ചയായി. ഭിന്നശേഷിക്കാര്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താതെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് അവര്‍ക്ക് പൊതുസമൂഹത്തോട് പറയാനുള്ളത്
ഇല്ലായ്മയുടെ ഭാരമില്ലാതെ ഇനിയും കുറെ ദൂരം അവര്‍ക്ക് യാത്ര ചെയ്യണം. വൈറ്റ് കെയ്ന്‍ അവരുടെ പ്രതീകമാണ്, അവരുടെ അതിജീവനത്തിന്‍റെയും അവര്‍ തരണം ചെയ്ത വെല്ലുവിളികളുടെയും..