നിശ്ചയിച്ചതിനും നേരത്തേ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ– തേവര പാലം തുറന്നു. കുഴിയിൽ വീഴാതെയും ഗതാഗതക്കുരുക്ക് ഇല്ലാതെയും യാത്ര ചെയ്യാമെന്ന ആശ്വാസത്തിലാണ് യാത്രക്കാർ. പാലം തുറന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിനും ശമനമാകും.

സ്റ്റോൺ മാസ്റ്റിക് അസാൾട്ട് മാതൃകയിലാണ് ടാറിങ് പൂർത്തിയാക്കിയത്. ശോച്യാവസ്ഥയിൽ ആയിരുന്ന ടാറിങ് പൂർണമായും നീക്കം ചെയ്താണ് മുകളിൽ പുതിയ ടാറിങ്. കഴിഞ്ഞമാസം 15നാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ തേവര പാലവും അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചത്. അലക്സാണ്ടർ പറമ്പിത്തറ പാലം നവീകരണം പൂർത്തിയായി ഒരാഴ്ച മുൻപ് തുറന്നു നൽകിയിരുന്നു. കുണ്ടന്നൂർ പാലം കൂടി തുറന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് അയവുണ്ടാകും.

ENGLISH SUMMARY:

Kundanur-Thevara bridge was opened before the scheduled repair