mohanlal-idukki

TOPICS COVERED

ഇടുക്കി ജില്ലയുടെ സമഗ്രവികസനത്തിന് ജില്ല ഭരണകൂടവുമായി കൈകോർത്ത് നടൻ മോഹൻലാൽ. ആദിവാസി ഊരിൽ നിർമിച്ച ലൈബ്രറിയുടെ താക്കോൽ മോഹൻലാൽ ജില്ല കളക്ടർക്ക് കൈമാറി. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ജില്ലയുടെ വികസനം ലക്ഷ്യമിട്ടാണ് ഇടുക്കി ഒരു മിടുക്കിയെന്ന പദ്ധതിയുമായി ജില്ല ഭരണകൂടം മുന്നോട്ട് വന്നത്. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനുമായി കൈകോർത്താണ് പ്രവർത്തനം. മുതിർന്ന പൗരന്മാർക്കും കിടപ്പുരോഗികൾക്കുമുള്ള ഡയപ്പറുകളും അഞ്ചുരുളിയിൽ നിർമിച്ച ലൈബ്രറിയുടെ താക്കോലും മോഹൻലാൽ കൈമാറി.

 

ജില്ലയിലെ ആദിവാസി മേഖലകളുടെ വികസനം ഇഴഞ്ഞു നീങ്ങുകയാണെന്നും കൂടുതൽ സംഘടനകൾ ഇടുക്കിയെ മിടുക്കിയാക്കാൻ മുന്നോട്ടു വരണമെന്നും കളക്ടർ പറഞ്ഞു. ജില്ലയെ സ്മാർട്ടാക്കൻ വിവിധ ആശയങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ വർഷമാണ് ഇടുക്കി ഒരു മിടുക്കിയെന്ന പദ്ധതിക്ക് ജില്ല ഭരണകൂടം തുടക്കമിട്ടത്. ആദിവാസി ഊരുകളിൽ സോളാർ വിളക്കുകൾ, വിദ്യാഭ്യാസ സഹായം, ഡിജിറ്റൽ ബോധവത്ക്കരണം പദ്ധതിയുടെ ഭാഗമായി പൂർത്തിയായി വരികയാണ്.