kudayathur-anakkayam-road

TOPICS COVERED

വാഴകൃഷിക്ക് പുതിയ മേച്ചിൽ പുറം കണ്ടെത്തിയ ഒരു കൂട്ടം ആളുകളെ പരിചയപ്പെടാം. മട്ടുപാവിലും ചെടി ചട്ടിയിലുമല്ല, അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടയത്തൂർ ആനക്കയം റോഡ് ചെളിക്കുളം ആയതോടെയാണ് പുതിയ സാധ്യത പരീക്ഷിച്ച് നാട്ടുകാർ ഇറങ്ങിയത്. 

 

കുടയത്തൂര് നിന്നും ആനക്കയത്തേക്ക് മൂന്ന് കിലോമീറ്റർ ദുരമാണുള്ളത്. വഴിയിങ്ങനെ കുളമായതോടെ നാട്ടുകാർ പല തവണ പഞ്ചായത്തിലെത്തിയെങ്കിലും പരിഹാരം വാഗ്ദാനത്തിലൊതുങ്ങി. ഒന്നര ലക്ഷം രൂപ റോഡിലെ കുഴിയടയ്ക്കാൻ അനുവദിച്ചെങ്കിലും വക മാറ്റി ചെലവഴിച്ചെന്നാണ് ആരോപണം.

സ്കൂളും, കൃഷിഭവനും, മൃഗാശുപത്രിയുമടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉടൻ തന്നെ റോഡ് പുനർനിർമിച്ചില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാൽ വഴി ശരിയാക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് കുടയത്തൂർ പഞ്ചായത്തിന്റെ വിശദീകരണം.