waterthemepark

TOPICS COVERED

വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകാൻ ഇടുക്കി കാഞ്ഞാറിൽ നിർമ്മിച്ച വാട്ടർ തീം പാർക്ക് കാടുകയറി നശിച്ചു. പാർക്ക് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടും എം വി ഐ പി തടസ്സം നിൽക്കുകയാണെന്ന് ആരോപണം. 

 

സഞ്ചാരികൾക്ക് മലങ്കര ജലാശയത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും, വിശ്രമിക്കാനും ഒരിടം എന്ന രീതിയിലാണ് കാഞ്ഞാറിൽ വാട്ടർ തീം പാർക്ക് തുടങ്ങാൻ തീരുമാനിച്ചത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത സംരംഭം എന്ന നിലയിലായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ 13 ലക്ഷം രൂപ ചിലവഴിച്ച് ഉദ്യാനം നിർമ്മിച്ചു. എന്നാൽ തുടർപ്രവർത്തനങ്ങൾ താളം തെറ്റിയതോടെ പദ്ധതി ഇങ്ങനെ കാടുകയറി നശിച്ചു

പദ്ധതിയുടെ നടത്തിപ്പിന് അറക്കുളം പഞ്ചായത്ത് സന്നദ്ധത അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.  ടൂറിസം വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കാഞ്ഞാറിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാക്കും പാഴായി