അടിസ്ഥാന സൗകര്യമില്ലാതെ ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി. പ്രധാന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നാലുദിവസം പിന്നീട്ടിട്ടും ശരിയാക്കാൻ നടപടിയില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും രോഗികളെ വലയ്ക്കുകയാണ്
അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കി തൊടുപുഴ ജില്ലാ ആശുപത്രി നവീകരിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാഗ്ദാനം. കെട്ടിടങ്ങൾക്ക് മോടി കൂട്ടി എന്നതൊഴിച്ചാൽ കാര്യമായ വികസനം ആശുപത്രിയിൽ ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് 15 കോടി മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് വീണ്ടും പണിമുടക്കിയത്. ഇതോടെ കിടപ്പുരോഗികളെ മുകൾ നിലകളിലേക്ക് ചുമന്നെത്തിക്കേണ്ട സ്ഥിതിയാണ്
ഐ.സി.യു, ലേബർ റൂം, ലാബ്, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവ സജ്ജമാണെങ്കിലും ജീവനക്കാരുടെ അഭാവം പ്രതിസന്ധിയാവുകയാണ്. ആശുപത്രിയിൽ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ആശുപത്രിക്ക് മുൻപിൽ സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് യൂത്ത് കോൺഗ്രസ്