TOPICS COVERED

ഇടുക്കി ഹൈറേഞ്ചിൽ കർഷകർക്ക് തലവേദനയായി കൃഷിയിടങ്ങളിൽ ഒച്ച് ശല്യം രൂക്ഷമാകുന്നു. വിളകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ ഒച്ചുകളെ തുരത്താൻ കൃഷിവകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഏലം, കുരുമുളക്, കാപ്പി, ഇഞ്ചി, വാഴ തുടങ്ങിയ കൃഷികൾക്കാണ് ഒച്ച ശല്യം പ്രതിസന്ധിയാവുന്നത്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ എത്തുന്ന ഒച്ചുകൾ പൂവും കായും തിന്നാൻ തുടങ്ങിയതോടെ പ്രതീക്ഷിച്ച വിളവ് ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. 

വാഴപ്പോളകൾക്കിടയിലും ഏലച്ചെടിയുടെ ഇലകളിലുമാണ് ഒച്ചുകൾ മുട്ടയിടുന്നത്. വിവിധ മാർഗങ്ങൾ നോക്കിയിട്ടും ഒച്ചുകളെ തുരത്താൻ കഴിഞ്ഞിട്ടില്ല.

മാലിന്യം നിറഞ്ഞ സ്ഥലങ്ങളിൽ ഒച്ചുകൾ മുട്ടയിട്ട് പെരുകുമെന്നാണ് കണ്ടെത്തൽ. ഒച്ചുകളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണെന്നും കൃഷി വിദഗ്ധരുടെ സഹായത്തോടെ ഇവ വാങ്ങി ഉപയോഗിക്കണമെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം 

ENGLISH SUMMARY:

In the Idukki High Range, the snail nuisance is becoming a headache for the farmers