മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ ജോലിയിലുള്ള കേരള പൊലീസിനായി പുതിയ ബോട്ട് . 14 സീറ്റുകൾ ഉള്ള ബോട്ട് 39 ലക്ഷം രൂപ ചെലവഴിച്ചാണ്  നീറ്റിലിറക്കിയത്. അണക്കെട്ടിന്‍റെ സുരക്ഷ ചുമതലയുള്ള 56അംഗ പൊലീസ് സേനയ്ക്ക് രണ്ടു ബോട്ടുകളാണ്  ഉണ്ടായിരുന്നത്. അതില്‍ ഒന്ന് കരയ്ക്കിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി . 20 സീറ്റുകളുള്ള മറ്റൊരു ബോട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം ഇതില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാനേ അനുമതിയുള്ളൂ

പുതിയ ബോട്ട് വേണമെന്ന പൊലീസ് സേനയുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് തേക്കടിയിൽ വച്ച് പുതിയ ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ ബോട്ട് എത്തിയതോടെ സുരക്ഷ സേനയ്ക്ക് തേക്കടിയിൽ നിന്ന് 20 മിനിറ്റ് കൊണ്ട് മുല്ലപ്പെരിയാറിലെത്താം. ബോട്ട് ലഭ്യമല്ലാത്തതിനാല്‍ പലപ്പോഴും  ദീര്‍ഘദൂരം ജീപ്പില്‍ സഞ്ചരിച്ചായിരുന്നു പൊലീസ് സംഘം അണക്കെട്ടില്‍ എത്തിയിരുന്നത്.

Also Read; സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണം; നേരേ ചൊവ്വേയില്‍ കെ.ടി.ജലീല്‍

മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാർ പൊലീസ് സ്റ്റേഷൻ പണിയാൻ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്ഥലത്തിന് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ കെട്ടിടം പണി മുടങ്ങിക്കിടക്കുകയാണ്.

ENGLISH SUMMARY:

A new boat has been allocated for the Kerala Police, for the security operations at the Mullaperiyar Dam. The boat, which has 14 seats, was launched at a cost of ₹39 lakh