ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ ട്രൈബല്‍ സ്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം മുടങ്ങിയതില്‍ ഇടപെട്ട് ജില്ലാ ലിഗല്‍ സര്‍വീസ് അതോറിറ്റി. പഞ്ചായത്തിന് വികസനഫണ്ട് ലഭിക്കുംവരെ ഭക്ഷണം വിതരണം ചെയ്യാന്‍ തീരുമാനം. മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് ലിഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടല്‍
ഭക്ഷണം കഴിക്കാതെയെത്തുന്ന കൂട്ടുകരുടെ സങ്കടം കണ്ട് പൂമാല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ സോനാക്ഷിയും, ആൻ മെറിനും പഞ്ചായത്ത് പ്രസിഡന്റിനെഴുതിയ ഈ കത്തിന് ഒടുക്കം ഫലം കണ്ടു. പഞ്ചായത്തിന്റെ വികസന ഫണ്ട് മുടങ്ങിയതോടെയാണ് പൂമാല, പൂച്ചപ്ര, കരിപ്പലങ്ങാട്, നാളിയാനി സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം മുടങ്ങിയത്.
Also Read; കോണ്‍ഗ്രസ് എം.പി. എം.കെ.രാഘവനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു
കുട്ടികളുടെ കത്ത് കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു പഞ്ചായത്ത്. കുട്ടികളുടെ കത്തും പഞ്ചായത്തിന്റെ നിസഹായവസ്ഥയും കണ്ടറിഞ്ഞ ലീഗല്‍ സര്‍വീസ് അധികൃതര്‍ സകൂളില്‍ നേരിട്ടെത്തി. പിന്നാലെ പരിഹാരവും.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനാണ് പദ്ധതിക്ക് തുടക്കമിട്ടത്. വികസന ഫണ്ട് ലഭിക്കും വരെ ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനമായെങ്കിലും യൂണിഫോമും, ഗ്രാന്റും ലഭിക്കുന്നില്ലെന്ന പരാതിയില്‍ അനിശ്ചിതത്വം തുടരുകയാണ്.