thekadi-boating

കേരളത്തെ ഞെട്ടിച്ച തേക്കടി ബോട്ട് അപകടക്കേസിൽ വിചാരണ നാളെ തുടങ്ങും. തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിസ്താരം. 45 പേരുടെ ജീവനെടുത്ത അപകടം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്.

ജലകന്യകയെന്ന കെ ടി ഡി സി യുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തേക്കടി തടാകത്തിൽ 2009 സെപ്റ്റംബർ 30ന് ദുരന്തം വിതച്ചത്. 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റിയതും, ബോട്ടിന്റെ അശാസ്ത്രീയ നിർമ്മാണവും സർവീസിന് അനുമതി നൽകിയതിലെ പാളിച്ചയുമാണ് അപകടത്തിന് വഴിയൊരുക്കിയത്. ആറ് പേർ പ്രതികളായ കേസിൽ 309 സാക്ഷികളാണുള്ളത്. 

2019 ലാണ് കേസിൽ 4722 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആദ്യം നിയമിക്കപ്പെട്ട രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ സ്ഥാനമൊഴിഞ്ഞത് കേസ് നടത്തിപ്പ് പ്രതിസന്ധിയിലാക്കി. തമിഴ്നാട്, ബാംഗ്ലൂർ, ആന്ധ്ര, ഹൈദരാബാദ്, മുംബൈ, ഹരിയാന, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള 45 പേരാണ് അപകടത്തിൽ പെട്ടത്. ഇവർ ഇതര സംസ്ഥാനക്കാരായതിനാൽ കേസിന്റെ വിചാരണ ഇനിയും നീളാനാണ് സാധ്യത.

 
Thekkady boat accident case; The trial begins tomorrow: