ഇടുക്കിയിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം ഒരുക്കി കുമളി അട്ടപ്പള്ളം സെന്‍റ് തോമസ് ഇടവക. ബത്ലഹേമിലെ പുൽത്തൊഴുത്തിൽ ക്രിസ്തു പിറന്നതിന്‍റെ സ്മരണകൾ പുതുക്കി കുമളി ടൗണിൽ ക്രിസ്മസ് സന്ദേശ റാലി നടത്തി. മഹാ ജൂബിലി വർഷത്തിന്‍റെ പ്രതികമായി 2025 നക്ഷത്രങ്ങൾ ഇന്ന് പള്ളിയങ്കണത്തിൽ തെളിയിക്കും.
ഹൈറേഞ്ചിന്‍റെ കിഴക്കൻ മലനിരകളിലെ ഡിസംബർ തണുപ്പിനൊപ്പം നടത്തിയ ക്രിസ്മസ് റാലി. സെന്‍റ് തോമസ് പള്ളിക്കൊപ്പം മേഖലയിലെ മറ്റ് ഇടവകകളും മഹാറാലിയിൽ പങ്കാളികളായി. 28 ചലന ദൃശ്യങ്ങളുടെ അകമ്പടിയിൽ നടത്തിയ റാലി കാണാൻ കുമളി ടൗണിലും പള്ളിയങ്കണത്തിലും ആളുകൾ തടിച്ചു കൂടി. ഇങ്ങനെയൊരു ആഘോഷം ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തതിനാൽ മലയോര ജനതയ്ക്ക് ഇത്തവണത്തെ ക്രിസ്മസ് വേറിട്ട അനുഭവമായി. അടുത്ത തവണയും വർണ്ണാഭമായ ക്രിസ്മസ് ആഘോഷം ഒരുക്കനാണ് സെന്‍റ് തോമസ് ഇടവകയുടെ തീരുമാനം.