vaikom-protest

TOPICS COVERED

വൈക്കം ചെമ്പ് അങ്ങാടിക്കടവിലെ ജങ്കാർ സർവ്വീസ് മുടങ്ങിയതിൽ ചെമ്പ് പഞ്ചായത്തിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം...ജങ്കാർ സർവീസ് മുടങ്ങിയെങ്കിലും  പഞ്ചായത്ത് പകരം സംവിധാനം ഒരുക്കാത്തതിലായിരുന്നു ജനകീയ പ്രതിഷേധം.. പഞ്ചായത്ത് തുറക്കാൻ സമ്മതിക്കാതിരുന്ന നാട്ടുകാരെ പൊലീസെത്തിയാണ് നീക്കിയത്.

 

 മുന്നറിയിപ്പില്ലാതെ ജങ്കാർ പിൻവലിച്ചതോടെ  വാഹനവുമായി എത്തിയ  നാട്ടുകാരും വിദ്യാർത്ഥികളും വലഞ്ഞു... വാഹനങ്ങളൊക്കെയും വഴിയിൽ പാർക്ക് ചെയ്ത് ചെറുവള്ളങ്ങളിൽ കയറി മറുകര കടക്കേണ്ട സ്ഥിതിയായി..നിലവിലെ ജങ്കാർ സർവ്വീസ് അപകടരഹിതമാക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായിട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ കാഴ്ച.

സ്ഥലത്ത് പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യം കാലങ്ങളായി അംഗീകരിച്ചിട്ടില്ല.. ഉണ്ടായിരുന്ന ജങ്കാർ സർവീസ് കൂടി മുന്നറിയിപ്പില്ലാതെ നിർത്തിയതോടെ  പ്രതിഷേധം അണപൊട്ടി. പഞ്ചായത്ത് ഓഫിസടക്കം ഒരു കരയിലും ആശുപത്രി, വില്ലേജ് ഓഫിസ് എന്നിങ്ങനെ മറ്റ് സ്ഥാപനങ്ങൾ മറുകരയിലുമായതിനാൽ ജങ്കാർ മുടങ്ങിയാൽ ഒരു അത്യാവശ്യത്തിന് 20 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട ദുരിതത്തിലാണ് തുരുത്തുമ്മ നിവാസികൾ. 

Locals protested in front of Chemba Panchayat due to suspension of Jankar service please translate into malayalam: