vaikom

TOPICS COVERED

വൈക്കത്തെ അനധികൃത വഴിയോര കച്ചവടമൊഴിപ്പിക്കലിനെ എതിർക്കുന്ന വൈക്കം എംഎൽഎ സി കെ ആശയും സിപിഐയും സർക്കാർ നയത്തെ വെല്ലുവിളിക്കുന്നെന്ന് വൈക്കം നഗരസഭ. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നഗരസഭ  നീക്കിയ കടകൾ പുനസ്ഥാപിക്കാൻ MLAയും CPI യും പിന്തുണ നൽകുന്നുവെന്നാണ് നഗരസഭയുടെ ആക്ഷേപം. അനധികൃത കട ഒഴിപ്പിക്കലിനെ ചൊല്ലി ദിവസങ്ങൾക്കു മുൻപ് സിപിഐ പ്രവർത്തകരും  പൊലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു

 

എസ്കോർട്ടുമായി പാഞ്ഞ രണ്ട് മന്ത്രിമാർ അനധികൃത കടകളുള്ള വഴിയിൽ കിടന്നെന്ന് ട്രാഫിക് അഡ്വൈസറി യോഗത്തിലെ പരാതി.. ഇതാണ് കടകൾ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് ആധാരം.ഒഴിപ്പിക്കുന്ന അനധികൃത വഴിയോര കച്ചവടക്കാർക്ക് കോവിലത്തും കടവ് , ശ്രീമൂലം മാർക്കറ്റുകളിൽ പകരം സൗകര്യം. ഇതാണ് പകരമായി നഗരസഭ മുന്നോട്ടുവയ്ക്കുന്നത്.... ജില്ല ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെ യും ആവശ്യപ്രകാരം  എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വൈക്കം  നഗരസഭ നടത്തിയ ഈ ഒഴിപ്പിക്കലിനെതിരെയാണ് ഭരണകക്ഷി MLA സി.കെ. ആശ യും CPl ഉും തടസ്സം സൃഷ്ടിക്കുന്നതെന്നാണ് നഗരസഭയുടെപരാതി.

റോഡപകടങ്ങൾ വർദ്ധിക്കുകയും സ്ഥലവാസികളുടെ പരാതി കൂടുകയും ചെയ്തതോടെ നഗരസഭ കൗൺസിൽ ഒരുമിച്ച് തീരുമാനമെടുത്തു CITU കൂടി അംഗീകരിച്ച് നടപ്പാക്കിയ നടപടിയാണ് AITUC യും CPl ഉം തടഞ്ഞത്. CPIയുടെ നീക്കം സാധാരണക്കാരെ മുതലാക്കി വഴിയോരം കയ്യേറുന്ന വൻകിട മാഫിയകളെ ആക്ഷേപം. ഇതിനിടെ  കടകൾ പൊളിച്ച റോഡരുകിൽ കിടന്ന മാലിന്യം നീക്കാനെത്തിയ നഗരസഭ വാഹനം ഇന്നലെ വീണ്ടും AITUC നേതാക്കൾ ഏറെ നേരം തടഞ്ഞുവച്ചു.  കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരെ 29 ന് നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് നടത്താൻ  CPl ജില്ലാ നേതൃത്വം നേരിട്ട് ഇടപ്പെട്ടാണ് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നത് .

ENGLISH SUMMARY:

Vaikom Municipal Corporation against MLA