കേര കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈക്കത്ത് കേര കർഷക സംഗമം. കേരകർഷകരുടെ നൂറാം സൗഹൃദ സംഗമമാണ് കേരള കോൺഗ്രസ് ജോസഫ് പാര്‍ട്ടി സംഘടിപ്പിച്ചത്. 

വൈക്കത്തെ ആദ്യകാല കേരകർഷകന്‍റെ പുരയിടത്തിൽ തെങ്ങിൻ തൈ നട്ടായിരുന്നു  രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കേരകർഷക സംഗമത്തിന് കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിൽ തുടക്കമിട്ടത്. കേരകർഷകരുടെ നാടായ കേരളത്തിൽ കർഷകരോട് തുടരുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധം എന്ന ഓർമ്മപ്പെടുത്തലോടെയായിരുന്നു പി ജെ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

ഒരു വർഷം മുൻപ് ലോക നാളികേര ദിനമായ സെപ്റ്റംബർ രണ്ടിനാണ് കേരള കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കേരകർഷക സംഗമത്തിന് തുടക്കമിട്ടത്. എല്ലാ ജില്ല കളിലുമായുള്ള 72 നിയോജക മണ്ഡല ങ്ങളിലായി നടത്തിയ കേരകർഷക കൂട്ടായ്മയുടെ നൂറാമത്തെ സംഗമമാണ് വൈക്കത്ത് നടന്നത്. കേരകർഷക സംഗമങ്ങളുടെ സംസ്ഥാനതല സമാപനം കൂടിയായ വേദിയിൽ വിവിധ ജില്ലകളിലെ കേരകർഷകരെ അനുമോദിച്ചു. 

ENGLISH SUMMARY:

Kera farmers meet at Vaikat demanding central government intervention to protect the interests of Kera farmers