sugathakumari-tree

TOPICS COVERED

സുഗതകുമാരിയുടെ സ്മരണാർഥം നട്ട ഓർമ മരം വെട്ടിനശിപ്പിച്ചു. വൈക്കം നഗരസഭ വാടകയ്ക്ക് കൊടുത്ത സ്ഥലത്തെ നെല്ലിമരം, അഷ്ടമി ഉത്സവ കച്ചവടത്തിന് തടസ്സമായി നിന്നതോടെയാണ് വെട്ടിക്കളഞ്ഞത്. മരം നട്ടുവളർത്തി പരിപാലിച്ചിരുന്ന ഇന്ദിരാജി പരിസ്ഥിതി സമിതി വായ്മൂടി കെട്ടി പ്രതിഷേധിച്ചു.

സുഗതകുമാരിയുടെ ആദ്യ ഓർമ്മ ദിനത്തിൽ നട്ട നെല്ലിമരം നശിപ്പിച്ചതിലെ അമർഷമാണ് വാ മൂടിക്കെട്ടിയുള്ള പ്രതിഷേധമായത്.. അഷ്ടമി ഉൽസവത്തോടനുബന്ധിച്ച് നഗരം മുഴുവനും ലേലം നൽകി വരുമാനം കൂട്ടുന്നതിനിടയിലാണ് ബീച്ചിനോട് ചേർന്ന സ്ഥലവും നഗരസഭ കച്ചവടം ചെയ്തത്. ഓർമ്മമരം നിന്ന സ്ഥലം ഉൽസവ കച്ചവടത്തിനു കൊടുത്തപ്പോൾ മരം സംരക്ഷിക്കാനൊ മരം ഒഴിവാക്കി സ്ഥലം വാടകക്ക് നൽകാനൊ നഗരസഭ തയ്യാറായില്ലെന്നാണ് പരാതി. 

 കച്ചവടത്തിന് തടസ്സമായി നിന്ന നെല്ലിമരം വാടകക്കാരൻ വെട്ടിക്കളഞ്ഞതായാണ് നഗരസഭയുടെ വിശദീകരണം.. കഴിഞ്ഞ വർഷങ്ങളിലെല്ലാം  അഷ്ടമി നാളുകളിൽ മരം സംരക്ഷിക്കപ്പെട്ടിരുന്നതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.വെട്ടിനശിപ്പിച്ച നെല്ലിമരത്തിന് മുന്നിൽ സുഗതകുമാരിയുടെ  കവിത ചൊല്ലിയാണ് പ്രതിഷേധം അറിയിച്ചത്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      The memorial tree planted in honor of Sugathakumari was cut down and destroyed.: