കോട്ടയം തലയോലപ്പറമ്പിൽ ബസ് ടെർമിനൽ നിർമ്മാണത്തിന്റെ മറവിൽ സ്വകാര്യ കമ്പനി തട്ടിയത് ലക്ഷങ്ങൾ. ഇതുവരെ പണി പൂർത്തിയാക്കാതെ കടകളുടെ വാടകയും ബസുകളിൽ നിന്നുള്ള ടോളും പിരിക്കുകയാണ് സ്വകാര്യ കമ്പനി. ബിഒടി വ്യവസ്ഥയിൽ  പണിപൂർത്തിയാക്കി പഞ്ചായത്തിന് കൈമാറേണ്ട ടെർമിനലിന്റെ  കരാറിലെ അപാകതകളാണ്  തട്ടിപ്പിന് വഴിയൊരുക്കിയത്. 

തലയോലപറമ്പിലെ ബസ്സ് ടെർമിനൽ രണ്ട് ഘട്ടങ്ങളായി നിർമ്മിച്ച് 39 വർഷങ്ങൾക്ക് ശേഷം പഞ്ചായത്തിന് കൈമാറണമെന്ന ബി.ഓ.ടി  വ്യവസ്ഥയിലാണ്  2010 ജനുവരിയിൽ പഞ്ചായത്ത്  നിർമ്മാണ കരാർ വച്ചത്.. എന്നാൽ ഒന്നര പതിറ്റാണ്ടായിട്ടും രണ്ടാംഘട്ടം  പൂർത്തിയാക്കാതെയാണ്  നിർമ്മാണ കമ്പനി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത്.പൂർത്തീകരിച്ച മുറികളിൽ ഏഴ് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വാടക കൂടാതെ ദിവസേന 200 ഓളം ബസുകൾ കയറിയിറങ്ങുന്ന ഇവിടെ ഒരു ബസിന് 20 രൂപവച്ച് ടോൾ പിരിവും 

പഞ്ചായത്ത് വച്ച കരാറിൽ അവസാന ഘട്ട നിർമ്മാണം  എന്ന് പൂർത്തിയാക്കണമെന്നില്ലാത്തതും വീഴ്ച ഉണ്ടായാൽ എടുക്കുന്ന നടപടിക്ക് വ്യക്തതയില്ലാത്തതുമാണ് ബസ് സ്റ്റാൻഡ് നടത്തിപ്പിലെ പണകൊള്ളക്ക് കാരണം.. ഇനി കരാർ അനുസരിച്ചാണെങ്കിൽ  പണി പൂർത്തിയാക്കാത്തതിനാൽ നിലവിലെ വരുമാനം കണക്കിൽ പെടില്ല.. പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലം പഞ്ചായത്തിന്‍റേതെന്ന് ഉറപ്പ് വരുത്താതെയാണ് കൈമാറിയതെന്നും ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. 

പണി കൃത്യമായി പൂർത്തിയാക്കാതെ  സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കുമ്പോൾ പഞ്ചായത്തിന് യാതൊരു പ്രയോജനവുമുണ്ടാകാത്ത സ്ഥിതിയാണ് കരാറിലെ വീഴ്ചകൾ മൂലം ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷ ഭരണകാലത്ത് സ്വകാര്യ കമ്പനിയുടെ കൊള്ളയ്ക്ക് കളമൊരുക്കി കൊടുത്തതിൽ   പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്..

ENGLISH SUMMARY:

Lakhs were stolen by the private company under the guise of constructing a bus terminal at Thalayolaparam