TOPICS COVERED

തൃശൂർ മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ സംഘർഷം. ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മാളയിലെ ബാർ ഹോട്ടലിനു മുമ്പിലായിരുന്നു ഈ അക്രമം. ബാറിൽ മദ്യപിക്കാൻ വന്ന യുവാക്കളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം. മാള സ്വദേശികളായ അനുരാഗ്, അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. അനുരാഗിനു നെറ്റിയിൽ മുറിവുണ്ട്. ബാറിനു പുറത്ത് റോഡിൽ  ജീവനക്കാർ യുവാക്കളെ അതിക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് നാട്ടുകാർ പറഞ്ഞു.  സമീപത്തെ ചായക്കടയിൽ എത്തിയ മാള സ്വദേശിയായ റിട്ടയേർഡ് സബ് ഇൻസ്പെക്ടറുടെ അവസരോചിത ഇടപെടൽ മൂലം അക്രമം കൊലപാതകത്തിൽ കലാശിച്ചില്ല. യുവാക്കൾ മാറുന്ന അകത്തു വച്ച് ബാർ ജീവനക്കാരനെ മർദ്ദിച്ചതായും പരാതിയുണ്ട്. അക്രമത്തെക്കുറിച്ച് മാള പോലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Clash between bar staff and people who came to drink