തൃശൂര്‍ നഗരത്തിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ വ്യാകുലമാതാവിന്‍ ബസിലിക്ക പള്ളി സ്ഥാപിച്ചിട്ട് നൂറു വര്‍ഷം തികയുന്നു. ശതാബ്ദി ആഘോഷ പ്രഖ്യാപനം പ്രൗഡഗംഭീരമായി നടന്നു.
തൃശൂരിന്റെ ആരാധാനലായങ്ങളുടെ കാഴ്ചയില്‍ വ്യാകുലമാതാവിന്‍ ബസിലിക്ക പള്ളിയ്ക്കുമുണ്ട് പെരുമ. നൂറുവര്‍ഷം മുമ്പു പണിത പള്ളി പൈതൃകം സംരക്ഷിച്ചാണ് അറ്റക്കുറ്റപണികള്‍ നടത്തിയിട്ടുള്ളത്. 280 അടി ഉയരമുള്ള ബൈബിള്‍ ടവറാണ് പ്രത്യേകത. ഈ ടവറില്‍ കയറിയാല്‍ നഗരകാഴ്ചകളുടെ ആകാശദൃശ്യം ആസ്വദിക്കാം. ശതാബ്ദി വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ കെങ്കേമമാക്കാനാണ് തീരുമാനം.
1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദര്‍ശിച്ച പള്ളിയെന്ന പ്രത്യേകതയുമുണ്ട്. ശതാബ്ദി ആഘോഷ പ്രഖ്യാപനം ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.