teacher-attack

തൃശൂർ കുരിയച്ചിറ സെന്‍റ് ജോസഫ് സ്കൂളിൽ UKG വിദ്യാർഥിയെ മർദിച്ച അധ്യാപികയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപിക ഒളിവിലാണ്. അഞ്ചുവയസ്സുള്ള കുട്ടിയെ ഡയറി എഴുതാത്തതിനാണ് അധ്യാപിക സെലിൻ തല്ലി ചതച്ചത്. കുട്ടി കരയുന്നുവരെ തല്ലിയെന്നും സ്കൂളിൽ പോകാൻ ഭയമാണെന്നും കുട്ടിയുടെ പിതാവ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.  Also Read: സ്ത്രീകള്‍ തമ്മില്‍ കൂട്ടയടി; പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ക്ക് വെട്ടേറ്റു; വിഡിയോ...


ഡയറി എഴുതാത്തതിന്റെ പേരിൽ അധ്യാപിക കുട്ടി കരയുന്നതുവരെ പൊതിരെ തല്ലി. തൃശൂർ കുരിയച്ചിറയിൽ അഞ്ചുവയസുകാരൻ ഇരയായത് ക്രൂരമർദനത്തിനാണ്.  ഇരുകാലുകളിലുമായി ചൂരൽ കൊണ്ട് അടിയേറ്റ 20 ൽ പരം പാടുകളുണ്ടായിരുന്നു. കുട്ടി കടുത്ത മാനസിക സമർദത്തിലാണ്. സ്കൂളിൽ പോകാൻ ഭയക്കുന്നതായി പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇതുവരെ നടപടി എടുത്തിട്ടില്ല. 

 
ENGLISH SUMMARY:

A case has been registered under the non-bailable section against the teacher who beat up the UKG student