TOPICS COVERED

കേക്ക് കഴിച്ചാല്‍ പൂസാകുമോ? ക്രിസ്മസ് കേക്കിന്റെ മിക്സിങ് കാണുന്നവരുടെ മനസില്‍ ഈ ചോദ്യം എന്തായാലും വരും!. കാരണം, ആയിരം ലിറ്റര്‍ കേക്കിന്‍റെ കൂട്ടില്‍ പതിനഞ്ചു ലിറ്റര്‍ മുന്തിയ ഇനം മദ്യമാണ് ഒഴിക്കുന്നത്.  

അങ്ങകലെ ക്രിസ്മസ് വരുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം ദൃശ്യങ്ങള്‍. പലതരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സുകള്‍ കൂട്ടിക്കലര്‍ത്തി കേക്കിന്റെ കൂട്ടൊരുക്കല്‍ വ്യാപകമാണ്. ഇതിലേറ്റവും പ്രത്യേകത, കേക്ക് കൂട്ടില്‍ ഒഴിക്കുന്ന മദ്യമാണ്. ജോണി വോക്കര്‍ ഉള്‍പ്പെടെ മുന്തിയ ഇനം മദ്യം കേക്കിന്റെ കൂട്ടിലേയ്ക്ക് പൊട്ടിച്ചൊഴിക്കും. വിസ്കിയും റമ്മും ബ്രാന്‍ഡിയും ഒഴിക്കും. ആയിരം കിലോയുടെ കേക്കിന്‍റെ കൂട്ടില്‍ ചുരുങ്ങിയത് പതിനഞ്ചു ലിറ്ററെങ്കിലും മദ്യം വേണം. 

മൂവായിരം കിലോ കേക്കു വരെ ഇതുക്കൊണ്ട് നിര്‍മിക്കാം. ചുരുങ്ങിയത് നാല്‍പതു ദിവസം ഇതു ഭദ്രമായി സൂക്ഷിക്കും. എന്നിട്ടാണ്, കേക്ക് നിര്‍മാണത്തിലേക്ക് കടക്കുക. ഈ കേക്ക് കഴിച്ചാല്‍ പൂസാകില്ലെന്നാണ് നിര്‍മാതാക്കള്‍ തറപ്പിച്ച് പറയുന്നു. കേക്ക് മിക്സിങ്ങിന് മേയര്‍ എം.കെ.വര്‍ഗീസ് ഉള്‍പ്പെടെ ഒട്ടേറെ വിശിഷ്ടാതിഥികള്‍ എത്തിയിരുന്നു. കേക്കിന്റെ കൂട്ടൊരുക്കല്‍ തുടങ്ങിയ ശേഷം പരസ്പരം ആളുകള്‍ പറഞ്ഞതും മദ്യത്തിന്റെ ഗന്ധത്തെക്കുറിച്ചായിരുന്നു. 

ENGLISH SUMMARY:

Cake mixed with alcohol in Thrissur