thrissur-amballur-road

TOPICS COVERED

തൃശൂര്‍ ആമ്പല്ലൂര്‍ ജംക്ഷനിലെ അടിപ്പാത നിര്‍മാണം പ്രതിസന്ധിയില്‍. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിക്കാനെടുത്ത കുഴികളിലെ മണ്ണിന് ബലക്കുറവ് കണ്ടതോടെ നിര്‍മാണം നിര്‍ത്തി. അടിപ്പാതയുടെ രൂപരേഖമാറ്റി പണിയാന്‍ ധാരണയായി. 

 

തൃശൂര്‍, എറണാകുളം ദേശീയപാതയില്‍ ആമ്പല്ലൂര്‍ ജംക്ഷനില്‍ അടിപ്പാത നിര്‍മാണം തുടങ്ങിയിരുന്നു. പതിഞ്ചടി താഴ്ചയില്‍ ഇവിടെ കുഴിയെടുത്തിരുന്നു. മണ്ണ് പരിശോധിച്ചപ്പോള്‍ ബലക്കുറവ് ബോധ്യപ്പെട്ടു. ജലസാന്നിധ്യമുള്ള പാടശേഖരത്തിലെ മണ്ണിനു സമാനമായിരുന്നു. 

എടുത്ത കുഴി മൂടി. മറ്റൊരിടത്ത് കുഴിക്കും. നിര്‍മാണം തുടങ്ങിയ ശേഷം വന്‍ഗതാഗത കുരുക്കാണ് ആമ്പല്ലൂരില്‍. ഇത്രയും ദിവസത്തെ നിര്‍മാണം വെറുതെയായെന്ന നിരാശയിലാണ് നാട്ടുകാര്‍. കാരണം, അത്രയ്ക്കേറെ പ്രയാസം അനുഭവിച്ചിരുന്നു നാട്ടുകാര്‍. പുതിയ രൂപരേഖ കരാര്‍ കമ്പനി വരച്ചിട്ടുണ്ട്. ഈ രൂപരേഖ ദേശീയപാത അധികൃതരും അംഗീകരിച്ചു. ഉടനെ, പുതിയ രീതിയില്‍ അടിപ്പാത നിര്‍മാണം തുടങ്ങും. പണി പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായി. 

ENGLISH SUMMARY:

Underpass construction at Amballur Junction in Thrissur faces a crisis