TOPICS COVERED

ബസില്‍ നിന്നിറങ്ങുന്നതിനിടെ വീണ യാത്രക്കാരിയുടെ കാലില്‍ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ അറുപത്തിയെട്ടുകാരി അബോധാവസ്ഥയിലാണ്. തൃശൂര്‍ വടക്കാഞ്ചേരിയ്ക്കു സമീപം ഒന്നാംകല്ലില്‍ ഇന്നു രാവിലെയായിരുന്നു അപകടം. 

 വടക്കാഞ്ചേരി, കുന്നംകുളം റോഡില്‍ ഒന്നാംകല്ലിലായിരുന്നു അപകടം. സ്വകാര്യ ബസില്‍ കയറിയപ്പോഴാണ് അറുപത്തിയെട്ടുകാരി നബീസ് തിരിച്ചറിയുന്നത് ബസ് മാറിപ്പോയെന്ന്. ഉടനെ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. വണ്ടി നിര്‍ത്തിയ ഉടനെ, ബസില്‍ നിന്നിറങ്ങി. പക്ഷേ, ഇറങ്ങുന്നതിനിടെ താഴെ വീണു. ഇത് ബസ് ജീവനക്കാര്‍ കണ്ടതുമില്ല. ബസ് മുന്നോട്ടെടുത്തു. 

ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലായ നബീസയെ ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയോയെന്ന് നോക്കാതെ വണ്ടി മുന്നോട്ടെടുത്താണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ക്കെതിരെ വടക്കാഞ്ചേരി പൊലീസ് നടപടിയെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

A 68-year-old woman suffered serious injuries and is in an unconscious state after being run over by the rear wheel of a bus while disembarking. The accident occurred this morning at Onnamkallu near Wadakkanchery, Thrissur.