തൃശൂർ ജില്ലയിൽ മലയോര ഹൈവേയുടെ ആദ്യ ഘട്ടം നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. 19 കോടി രൂപ ചെലവിട്ട് അഞ്ചര കിലോമീറ്റർ റോഡ് നിർമിച്ചു.
മലയോര ഹൈവേയുടെ ഭംഗി ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ഈ ആകാശദൃശ്യങ്ങൾ കണ്ടാൽ മതി. തൃശൂർ പട്ടിക്കാട് മുതൽ വിലങ്ങന്നൂർ വരെയാണ് ഹൈവേ . ചെലവ് 19. 30 കോടി രൂപ . കിഫ്ബിയുടെ സഹായത്തോടെയാണ് തുക കണ്ടെത്തിയത്. നാടിൻറെ മുഖച്ഛായ തന്നെ മാറ്റിയാണ് മലയോര ഹൈവേയുടെ വരവ്. പട്ടിക്കാട്, പീച്ചി റോഡിൽ നേരത്തെ അപകട പരമ്പരകളായിരുന്നു. സുഗമമായ റോഡ് വന്നതോടെ യാത്ര സൗകര്യം കൂടി . ഇനി അപകടവും കുറയും. മലയോര ഹൈവേയുടെ ആദ്യഘട്ട ഉദ്ഘാടനം നാട്ടുകാരും ആഘോഷമാക്കി. മന്ത്രിമാരായ കെ രാജനെയും മുഹമ്മദ് റിയാസിനെയും തുറന്ന ജീപ്പിലാണ് റോഡിലൂടെ ആനയിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ഭൂമി സൗജന്യമായി വിട്ടു നൽകിയാൽ മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനം ദേശീയ പാത നിർമ്മാണത്തിന് 5,580 കോടി രൂപ ചെലവഴിക്കുന്നത്. മലയോര ഹൈവേ ഇതിനോടകം 166 കിലോമീറ്റർ പൂർത്തിയാക്കി. ഈ വർഷം 250 കിലോമീറ്റർ കൂടി നിർമ്മാണം പൂർത്തിയാക്കും.