mannu-issue

TOPICS COVERED

തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വകാര്യ ഭൂമിയിൽ നിന്ന്  മണ്ണെടുക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് നാട്ടുകാർ.  19 പേര്‍ക്ക് ജീവന്‍ നഷ്ടമായ ഉരുള്‍പ്പൊട്ടലുണ്ടായതിന് സമീപത്തായാണ് ഇപ്പോള്‍ മണ്ണെടുപ്പ്. ദേശീയപാത നിർമ്മാണത്തിന് വേണ്ടിയാണ് മണ്ണെടുക്കുന്നത്. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട് വ്യാസ കോളേജ് റോഡിനോട് ചേർന്ന സ്ഥലത്താണ് അനധികൃതമായ മണ്ണെടുപ്പ് നടക്കുന്നത്. 

തൃപ്രയാർ ദേശീയപാതയ്ക്ക് വേണ്ടിയാണ് മണ്ണെടുപ്പ് . റോഡിൽ നിന്ന് 25 മീറ്റർ മാറിയേ മണ്ണെടുക്കാവു എന്ന നിയമത്തിന് ഇവിടെ യാതൊരു വിലയുമില്ല. മൂന്നാഴ്ചയായി തുടരുന്ന മണ്ണെടുപ്പ് മൂലം കിണർ പോലെയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 

ENGLISH SUMMARY:

Residents of Vadakkanchery Kumbalangad in Thrissur fear that illegal soil extraction from private land poses a serious threat to their lives. The excavation is happening near the site of a past landslide that claimed 19 lives. The soil is being taken for national highway construction, affecting an area where nearly 300 families reside.