ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍റെ വീട് സന്ദര്‍ശിച്ച് സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കള്‍. എമ്പുരാന്‍ സിനിമയ്ക്കു ശേഷമുള്ള സംഘ്പരിവാറിന്‍റെ മറ്റൊരു ആക്രമണമാണിതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് പറഞ്ഞു.
ജബല്‍പൂരില്‍ ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഡേവിസ് ജോര്‍ജിന്‍റെ കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു ആക്രമണം നടത്തിയത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരേയും പിടൂകിടിയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ്, സി.പി.ഐ. നേതാക്കള്‍ നേരത്തെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടിരുന്നു.