kozhikode air port.

pix--rajen m thomas

kozhikode air port. pix--rajen m thomas

കരിപ്പൂർ വിമാനത്താവളത്തിൽ ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി മൂന്നാഴ്ചക്കകം ഡി.ജി.സി.എക്ക് റിപ്പോർട്ട് സമർപ്പിക്കും. ഡി.ജി.സി.എ അനുമതി ലഭിച്ചാൽ ഹജ് സർവീസുകൾ ഉൾപ്പടെ കരിപ്പൂരിൽ നിന്ന് പുനരാരംഭിക്കാൻ കഴിയും. കരിപ്പൂർ വിമാനത്താവളത്തിൽ ചേർന്ന എയർ പോർട്ട് അതോറിറ്റിയുടെയും വിമാന കമ്പനികളുടേയും സുരക്ഷാ സാധ്യത പഠന യോഗത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത് 

ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സാധ്യതാ പഠനയോഗത്തിലെ ശുപാർശകൾ ഡി.ജി.സി.എക്ക് സമർപ്പിക്കും ഇതിന്റെ ഭാഗമായി മൂന്നാഴ്ചക്കകം എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് സമർപ്പിക്കും. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാൽ 6 മാസത്തിനകം പരീക്ഷണ പറക്കൽ ആരംഭിക്കും.ബോയിങ് 777 ശ്രേണിയിലുള്ള വിമാനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ അനുകൂല നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. 

കോഡ് ഇ ശ്രേണിയിൽപ്പെട്ട ജംബോ വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതിയും തേടും. ഇതോടെ ഹജ് ഉൾപ്പടെ കൂടുതൽ സർവീസുകൾ കരിപ്പൂരിൽ നിന്ന് ആരംഭിക്കാൻ കഴിയും. വലിയ വിമാനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് 2 മാസം മുമ്പ് ഡൽഹിയിൽ ചേർന്ന യോഗത്തിൽ റൺവേയുടെ നീളം കുറച്ച് സുരക്ഷാ മേഖലയായ റിസയുടെ നീളം കൂട്ടാൻ തീരുമാനിച്ചിരുന്നു. ഡി.ജി.സി.എ അനുകൂല റിപ്പോർട്ട് നൽകിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാവും