പി.ഗഗാറിന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി. സംസ്ഥാന നേതൃത്വം ഇടപെട്ട് സമവായ പേര് നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് മൂന്നു പേര്‍ പുതുതായെത്തി. ബത്തേരിയില്‍ നിന്നുള്ള കെ.ശശാങ്കന്റെ പേരായിരുന്നു സെക്രട്ടറി പദത്തിലേക്ക് തുടക്കം മുതല്‍ സജീവമായത്.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ പൂര്‍ണ പിന്തുണയുള്ള ശശാങ്കനു തന്നെയായിരുന്നു സെക്രട്ടേറിയേറ്റിലും മുന്‍തൂക്കം. എന്നാല്‍ അധികാരം ചില നേതാക്കളിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു എന്ന അഭിപ്രായം സമ്മേളനത്തിലുണ്ടായി.
പൊതു ചര്‍ച്ചയിലും ഇത്തരമൊരു വികാരം ഉയര്‍ന്നു വന്നിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലും ശശാങ്കനെതിരെ എതിര്‍പ്പ് വന്നു. അങ്ങനെയാണ് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടല്‍. മുതിര്‍ന്ന നേതാക്കളെ മറികടന്ന് ജില്ലാ കമ്മിറ്റിയംഗമായ പി.ഗഗാറിന്റെ പേരാണ് നിര്‍ദേശിച്ചത്.
വൈത്തിരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിഐടിയു തോട്ടം തൊളിലാളി വിഭാഗം നേതാവുകൂടിയാണ്. പുതുതായി മൂന്നു പേര്‍ കൂടി ജില്ലാ കമ്മിറ്റിയിലെത്തി.
ഒ.ആര്‍ കേളു എംഎല്‍എ, പിആര്‍ ജയപ്രകാശ്, എ സുഗുണന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെത്തിയത്. ഇരുപത്താറംഗങ്ങളാണ് കമ്മിറ്റിയില്‍. പത്തു പേരാണ് സംസ്ഥാനസമ്മേളന പ്രതിനിധികള്‍.