kannur-stadium-1

കണ്ണൂരിൽ രാജ്യാന്തര സ്റ്റേഡിയമെന്ന ആവശ്യവുമായി ജനകീയ ഒപ്പുശേഖരണം. രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങുന്ന സാഹചര്യത്തിൽ കായിക മേഖലയ്ക്ക് ഉണർവേകാൻ രാജ്യാന്തര സ്റ്റേഡിയമെന്ന ആശയവുമായി മലയാള മനോരമയാണ് ഒപ്പുശേഖരണം നടത്തിയത്. 

കുട്ടികൾമുതൽ ഒളിംപ്യൻ മാനുവൽ ഫ്രെഡറിക്ക്്വരെ ജവഹർ സ്റ്റേഡിയത്തിൽ ഒത്തുചേർന്നു. മനസിൽ ആധുനിക രാജ്യാന്തര സറ്റേഡിയമെന്ന വികാരമാണ് ഇവരെ ഒന്നിപ്പിച്ചത്. ആ വികാരത്തിൽ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും സാംസ്കാരിക നേതാക്കളും ഒന്നായി. വികസനം കായിക രംഗത്തും വേണമെന്ന ആശയം ഒരേ സ്വരത്തിൽ ഉയർന്നു. മൈതാനത്ത് കണ്ണൂരിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ ആധുനിക കളിക്കളം അത്യാവശ്യമാണെന്ന് ഒപ്പുകൾ രേഖപ്പെടുത്തി എല്ലാവരും പ്രഖ്യാപിച്ചു. ഒപ്പുശേഖരണത്തിനൊപ്പം പെനൽറ്റി ഷൂട്ടൗട്ട് മത്സരവും കായിക ആവേശം വർധിപ്പിച്ചു. ഗോൾ പോസ്റ്റിലേക്ക് പെനൽറ്റി ഷൂട്ടൗട്ട് നടത്തിയവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനങ്ങളും നല്‍കി.