അപകടമേഖലയില്‍ വട്ടപ്പാറ വളവിന് സമാന്തരമായി കഞ്ഞിപ്പുര- മൂടാൽ ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീലിന്‍റെ ഉറപ്പ്. ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച ഉണ്ടായ വട്ടപ്പാറ വളവിനെക്കുറിച്ചുള്ള മനോരമന്യൂസ് നാട്ടുവാര്‍ത്ത ചര്‍ച്ചയിലാണ് മന്ത്രിയുടെ പ്രതികരണം.
കഞ്ഞിപ്പുര മൂടാല്‍ ബൈപാസ് റോഡ് നിർമാണം ഉടന്‍ തുടങ്ങുമെന്നാണ് മന്ത്രി കെ.ടി.ജലീലിന്‍റെ ഉറപ്പ്. മനോരമ ന്യൂസ് നാട്ടുവാര്‍ത്ത ചര്‍ച്ചയിലാണ് പ്രതികരണം. ഭൂമി ഏറ്റെടുപ്പ് വേഗത്തിലാക്കി ഫണ്ട് അനുവദിച്ച് നിര്‍മാണം തുടങ്ങാൻ മുന്‍കയ്യെടുക്കുമെന്ന് നാട്ടുകാരന് കൂടിയായ മന്ത്രി പറഞ്ഞു.
എന്നാല്‍ ബൈപ്പാസ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെടുന്നില്ലാണ് നാട്ടുകാരുടെ ആക്ഷേപം.അപകടമുണ്ടാക്കുന്ന വളവിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്ന ശുപാര്‍ശ നടപ്പായില്ലെന്നും പരാതി ഉയര്‍ന്നു. അപകടവളവില്‍ വെളിച്ചമുറപ്പാക്കാന്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സംവിധാനവും കാലങ്ങളായി പ്രവര്‍ത്തനരഹിതമാണ്