കൃഷി മെച്ചപ്പെടുത്താനുള്ള സർക്കാർ പദ്ധതികളൊന്നും പാലക്കാട് മുതലമടയിലെ മാവ് കർഷകർക്ക് ലഭിക്കുന്നില്ല. ശാസ്ത്രിയമായ അറിവുകൾ ഇല്ലാതെ നടത്തുന്ന കീടനാശിനി പ്രയോഗമെല്ലാം കർഷകർക്ക് തിരിച്ചടിയാണ്. കാർഷിക ഗവേഷണ കേന്ദ്രം വേണമെന്നതാണ് കർഷകർ ദീർഘകാലമായി ഉന്നയിക്കുന്നത്.
വർഷത്തിൽ 10 മാസവും മാവിനെ ചുറ്റിപ്പറ്റിയാണ് കർഷകരുടെ ജീവിതം . ഒക്ടോബറിൽ പൂവിട്ട് മെയ് വരെ നീളുന്ന വിളവെടുപ്പു കാലം. ഇതിനിടയിൽ വളം കീടനാശിനി പ്രയോഗമെല്ലാം പ്രധാനം . കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി രീതിയിലേക്ക് കർഷകർ മടങ്ങിയാലേ മികച്ച വിളവ് ലഭിക്കുകയുള്ളൂ. ഇതിനായി മുതലമട കേന്ദ്രീകരിച്ച് കാർഷിക ഗവേഷണ കേന്ദ്രം വേണമെന്നാണ് കർഷകരുടെ ആവശ്യം .
ജൈവരീതിയിൽ കീടനാശിനി പ്രയോഗം നടത്തുന്ന ചുരുക്കം ചില കർഷകരെ മുതലമടയിൽ ഉളളു.ഏത് കീടനാശിനി എപ്പോൾ എങ്ങനെ പ്രയോഗിക്കണം എന്ന് പറഞ്ഞുകൊടുക്കാൻ സർക്കാർ സംവിധാനം ഒന്നുമല്ല . തമിഴ്നാട്ടിലെപ്പോലെ വിളവ് കൂട്ടുന്നതിന് അമിത കീടനാശിനി പ്രയോഗത്തിലേക്ക് പോകുന്ന ചില കർഷകരും ഇവിടെയുണ്ട്. മണ്ണ് പരിശോധനാ ലാബ് , കീടനാശിനി വളം വിതരണ യൂണിറ്റ് , കൃഷ് ശാസ്ത്രജ്ഞരുടെ സഹായ കേന്ദ്രം എന്നിവ ഒരുക്കിയാൽ മാംഗോ സിറ്റിക്ക് നേട്ടമാകും.