കാലിക്കറ്റ് സര്‍വകലാശാല ക്യാംപസിലെ ഇന്ത്യന്‍ കോഫിഹൗസ് സി.പി.എം അനുകൂല സര്‍വീസ് സംഘടനാ സൊസൈറ്റി ഒഴിപ്പിച്ചു. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ കൂടുതല്‍ വാടകക്ക് കെട്ടിടം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നതിനാണ് കോഫിഹൗസ് ഒഴിപ്പിച്ചതെന്ന് ആരോപണമുണ്ട്.
എട്ടു വര്‍ഷം മുമ്പ് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ ഇന്ത്യന്‍ കോഫി ഹൗസ് ആരംഭിച്ചത്.സി.പി.എം അനുകൂല സര്‍വീസ് സംഘടനാ സൊസൈറ്റിക്ക് കീഴിലെ കെട്ടിടം ഇതിനായി വാടകക്ക് നല്‍കുകയായിരുന്നു.കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സൊസൈറ്റിയും കോഫിഹൗസ് ഭാരവാഹികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സി.പി.എം നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.എന്നാല് കെട്ടിടം വിട്ടു കിട്ടണമെന്ന നിലപാടില്‍ സി.പി.എം അനുകൂല സംഘടനാ സൊസൈറ്റി ഉറച്ചുനിന്നതോടെയാണ് കോഫിഹൗസ് പൂട്ടിയത്. 29 ജീവനക്കാരാണ് ഇവിടെ ഉളളത്. മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുമെന്ന അറിയിപ്പാണ് ഈ ജീവനക്കാര്‍ക്ക് ലഭിച്ചത് .
കോഫി ഹൗസിലെ സാധനങ്ങളെല്ലാം മറ്റു ബ്രാഞ്ചുകളിലേക്ക് മാറ്റി.സര്‍വലാശാലയിലെ ജീവനക്കാരും അല്ലാത്തവരുമായി രണ്ടായിരത്തോളം ആളുകള്‍ ഒരു ദിവസം ഇവിടെ എത്തിയിരുന്നു.ഒരു മാസം ഇരുപത്തിയഞ്ചുലക്ഷം രൂപ വരുമാനവും ഉണ്ടായിരുന്നു.കോഫിഹൗസ് ആരംഭിക്കുന്നതിന് മുന്പ് സൊസൈറ്റി ഇവിടെ ഹോട്ടല്‍ നടത്തിയിരുന്നു.സമാനമായ രീതിയില്‍ ഹോട്ടല്‍ നടത്താനോ, കൂടിയ വാടകക്ക് കെട്ടിടം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനോ ആണ് സി.പി.എം അനുകൂല സംഘടനാ സൊസൈറ്റിയുടെ നീക്കമെന്നും സൂചനയുണ്ട്.