TAGS

പ്രവര്‍ത്തനം അവസാനിപ്പിച്ച കോഴിക്കോട് മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ കെട്ടിടങ്ങള്‍ കയ്യടക്കി സാമൂഹിക വിരുദ്ധരും മൃഗങ്ങളും. ജീവനക്കാര്‍ താമസിച്ചിരുന്ന ഇരുന്നൂറോളം ക്വാര്‍ട്ടേഴ്സുകളാണ് വനമായി മാറിയിരിക്കുന്നത്.

രാത്രിയും പകലും ഒരുപോലെയാണ് തെരുവുനായ്ക്കളുടെ ശല്യം. പെരുംപാമ്പും കാട്ടുപന്നികളും ഏത് നിമിഷവും പൊതുസ്ഥലത്തേക്കിറങ്ങിവരാം. മഴ തുടങ്ങിയതോടെ കൊതുകും കൂടി. ആളനക്കമില്ലാതെ കിടക്കുന്ന കെട്ടിടങ്ങള്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. മദ്യകുപ്പികള്‍ വഴിയരികില്‍വരെ ഉപേക്ഷിച്ചിരിക്കുന്നു.

പൂട്ടിപ്പോയ ഫാക്ടറിക്ക് കാവല്‍ക്കാരുണ്ടെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സാമൂഹിക വിരുദ്ധര്‍ അകത്ത് കടക്കും. കോടികണക്കിന് രൂപയുടെ കെട്ടിടങ്ങളും ഫാക്ടറിയുമാണ് കാടിനുള്ളിലായത്.