nadukani-web

ഉരുൾപൊട്ടലിൽ ഗതാഗതം തടസപ്പെട്ട നാടുകാണി ചുരത്തിലെ യാത്രാ ദുരിതത്തിന് താൽകാലിക ആശ്വാസം. ഒരു കിലോമീറ്റർ നടന്നാൽ വാഹനങ്ങൾ മാറിക്കയറി യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

നാടുകാണിയിൽ നിന്നും തേൻപാറ വരെയും, വഴിക്കടവിൽ നിന്ന് തകരപ്പാടി വരെയും ജീപ്പുകൾ യാത്രക്കാരുടെ സൗകര്യത്തിനായി പാരലൽ സർവീസ് നടത്തുന്നുണ്ട്.ഇതിനിടയിൽ 1 കിലോമിറ്റർ ദൂരമാണ് നടക്കേണ്ടത്. ഈ രണ്ടിടങ്ങളിലും കൂറ്റൻ പാറകൾ റോഡിൽ പതിച്ചിരിക്കയാണ്. 

പാറകൾ പൊട്ടിച്ചു നീക്കുന്ന പ്രവൃത്തി വരും ദിവസങ്ങളിൽ തുടങ്ങും. വനം, ജിയോളജി വകുപ്പുകളുടെ നിയന്ത്രണത്തിന് വിധേയമാണ് നടപടി. പാറ നീക്കം ചെയ്ത് റോഡ് പുനർനിർമിക്കാൻ മൂന്ന് മാസത്തെ സമയമെങ്കിലുമെടുക്കും.