മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസവും ടാങ്കര്‍ ലോറി മറിഞ്ഞതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വളവിലുണ്ടായ അപകടത്തില്‍ രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്.
മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയിലിന്റെ ടാങ്കറാണ് വട്ടപ്പാറയിലെ വളവില്‍ ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. ഭാഗ്യവശാല്‍ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നില്ല. അപകടം ഒറ്റപ്പെട്ട സംഭവമല്ലാത്തതിനാല്‍ ഏതു നിമിഷവും കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാം,
ടാങ്കര്‍ ലോറികള്‍ മാത്രമല്ല. ബൈക്ക് യാത്രികരും പലപ്പോഴും ഈ അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ ഇരകളാവുന്നുണ്ട്. അപകടം പതിഞ്ഞിരിക്കുന്ന വളവില്‍ തെരുവ് വിളക്കുകളില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.