കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി വ്യാപാരികളും തൊഴിലാളികളും. പാളയം മാര്‍ക്കറ്റിനു മുന്നില്‍ മനുഷ്യ ചങ്ങല തീര്‍ത്താണ് ഇവര്‍ പ്രതിഷേധിച്ചത്. അതേ സമയം കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്ന നടപടിയുമായി കോഴിക്കോട് കോര്‍പറേഷന്‍ മുന്നോട്ടുപോവുകയാണ്
60 വര്‍ഷമായി പാളയത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റാണ് കല്ലുത്താന്‍ കടവിലേക്കാണ് മാറ്റുന്നത്. ഇതിനായുള്ള ജോലികള്‍ കോര്‍പറേഷന്‍ അതി വേഗം നടത്തുന്നതിനിടെയാണ് വ്യാപാരികളും തൊഴിലാളികളും പ്രതിഷേധം ശക്തമാക്കിയത്. മാര്‍ക്കറ്റ് മാറ്റിയാല്‍ അനുബന്ധതൊഴിലാളികള്‍ ഉള്‍പ്പടെ 4000 ത്തോളം പേരുടെ ജോലിയെ ബാധിക്കുമെന്ന ആശങ്കയാണ് തൊഴിലാളികള്‍ക്കുള്ളത്. കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ എല്ലാ തൊഴിലാളി സംഘടനകളും സമരത്തിലുണ്ട്. .മാര്‍ക്കറ്റിനു മുന്നില്‍ മനുഷ്യചങ്ങല തീര്‍ത്താണ് പ്രതിഷേധം അറിയിച്ചത്
നഗരത്തില്‍ നിന്നു വിട്ടുള്ള സ്ഥത്തേക്ക് മാര്‍ക്കറ്റ് മാറ്റിയാല്‍ കച്ചവടം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.മാത്രമല്ല കനോലി കനാലിനു സമീപമായതിനാല്‍ മഴക്കാലത്ത് വെള്ളം കയറുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്..അതേ സമയം ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനാണ് കോര്‍പറേഷന്റെ പദ്ധതി