flowershow-04

പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് വയനാട് അമ്പലവയലില്‍ തുടക്കമായി. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുഷ്പമേള നടക്കുന്നത്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക കൂടിയാണ് മേളയുടെ ലക്ഷ്യം.

12 ഏക്കറില്‍ നീണ്ടുകിടക്കുന്ന പൂക്കളുടെ ലോകത്തേക്കാണ് പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദര്‍ശകരെ സ്വീകരിക്കുന്നത്. നെതർലാൻഡിൽ നിന്നുള്ള ലിലിയം, ത‍ായ്‍‍ലൻഡിൽ നിന്നെത്തിയ ഓർക്കിഡുകള്‍, ലാഡിയോലസ് തോട്ടം, മാരിഗോൾഡ് തുടങ്ങി 

ലോകത്തെ മുഴുവന്‍ സൗന്ദ്യര്യവും ഒരു കുടക്കീഴില്‍ ഒന്നിക്കുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പുഷ്പമേള വയനാട്ടിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

ആയിരത്തിൽ ഏറെ ഇനങ്ങളുള്ള റോസ് ഗാർഡനും , ഡാലിയ ഗാർഡനും പൂപ്പൊലിയുടെ മാറ്റ് കൂട്ടുന്നു. പൂക്കള്‍കൊണ്ടു തീര്‍ത്ത വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് മേളയുടെ മറ്റൊരാകര്‍ഷണം. ഫ്ളോട്ടിങ് ഗാർഡൻ,റോക്ക് ഗാർഡൻ,ട്രീഹട്ട് തുടങ്ങിയവയ്ക്ക് ഒപ്പം  വിവിധയിനം  പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനവും സന്ദന്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.