road

മലബാറിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ റോഡ് നിര്‍മാണം ചേളന്നൂരില്‍ തുടങ്ങി. നിലവിലുള്ള റോഡ് പൊളിച്ച് അതേസാധനങ്ങള്‍ വച്ചുതന്നെ വീണ്ടും പണിയുന്ന രീതിയാണ് പുതിയേടത്തു താഴം– ചിറക്കുഴി റോഡില്‍ പരീക്ഷിക്കുന്നത്.  ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാറുകാര്‍. 

ആറ് ഘട്ടങ്ങളുണ്ട് ഈ റോഡ് നിര്‍മാണത്തിന്. ആദ്യം പഴയ റോഡ് കൃത്യമായ ഉയരത്തില്‍ ഇളക്കിമറിക്കും. ശേഷം അവയ്ക്കൊപ്പം സിമന്‍റും കെമിക്കല്‍ മിശ്രിതവും  വെള്ളവും ചേര്‍ത്ത് മെഷീന്‍റെ സഹായത്തില്‍ റോഡില്‍ നിരത്തും. തുടര്‍ന്ന് വൈബ്രേറ്റര്‍ റോളര്‍ ഉപയോഗിച്ച് അമര്‍ത്തും. 

റോഡ് ഉറയ്ക്കാനായി എഴ് മണിക്കൂര്‍ മൂടി വയ്ക്കുകയും എഴ് ദിവസം തുടര്‍ച്ചയായി നനയ്ക്കുകയും േവണം.തുടര്‍ന്നായിരിക്കും ടാറിങ്. ഈ ഉറച്ച റോഡില്‍ പിന്നെ അടിക്കടി അറ്റകുറ്റപണി വേണ്ടിവരില്ല‌. നിര്‍മാണത്തിലെ കാലതാമസം ഇല്ലാതാക്കാനും ചെലവ് കുറയ്ക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്നും കരാറുകാര്‍ പറയുന്നു. നിലവില്‍ ചേളന്നൂരിലെ മൂന്നുകിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ പുതുക്കി പണിയുന്നത് 

Malabar eco friendly road